മോഹന്‍ലാല്‍ ഇനി ലഫ്റ്റനന്‍റ് കേണല്‍. July 9 രാവിലെ 11.30നാണ് കരസേനാ മേധാവി ദീപക് കപൂറില്‍ നിന്ന് മോഹന്‍ലാല്‍ ലഫ്റ്റനന്‍റ് കേണല്‍ ബഹുമതി ഏറ്റുവാങ്ങിയത്. സൗത്ത് ബ്‌ളോക്കില്‍ വാര്‍ റൂമിനോട് ചേര്‍ന്നുള്ള ഹാളില്‍ പട്ടാള യൂണിഫോമിലാണ് മോഹന്‍ലാല്‍ ലഫ്റ്റനന്‍റ് കേണല്‍ പദവി സ്വീകരിക്കാനെത്തിയത്.
ലാലിന്‍റെ യൂണിഫോമില്‍ ദീപക് കപൂര്‍ അശോകസ്തംഭവും നക്ഷത്രങ്ങളും ചാര്‍ത്തി. ദീപക് കപൂറിന് മോഹന്‍ലാല്‍ സല്യൂട്ട് നല്‍കി. അതിനു ശേഷം മോഹന്‍ലാല്‍ പ്രതിരോധമന്ത്രി എ കെ ആന്‍റണിയെ സന്ദര്‍ശിച്ചു. ലാലിനോടുള്ള ആദര സൂചകമായി ഇന്നു വൈകിട്ട് കരസേന വിഭാഗത്തിലുള്ളവര്‍ ലാലുമൊത്ത് പ്രത്യേക വിരുന്നില്‍ പങ്കെടുക്കും.
ടെറിട്ടോറിയല്‍ ആര്‍മിയില്‍ സിവിലിയന്‍സിനുള്ള പരമോന്നത ബഹുമതിയാണ് ലഫ്റ്റനന്‍റ് കേണല്‍ പദവി. കണ്ണൂരിലെ ടെറിട്ടോറിയല്‍ ആര്‍മി ബറ്റാലിയനു കീഴിലാണ് മോഹന്‍ലാലിനെ പോസ്റ്റു ചെയ്യുക. സെപ്റ്റംബര്‍ മുതല്‍ കണ്ണൂരില്‍ ലാല്‍ പരിശീലനം ആരംഭിക്കും.
രാജ്യത്തെ സേവിക്കാനുള്ള അവസരം ലഭിക്കുന്നതില്‍ വളരെയധികം ആവേശത്തിലാണ് താനെന്ന് മോഹന്‍ലാല്‍ പറഞ്ഞു. കീര്‍ത്തിചക്ര, കുരുക്ഷേത്ര, പിന്‍ഗാമി തുടങ്ങിയ സിനിമകളിലാണ് മോഹന്‍ലാല്‍ പട്ടാളക്കഥാപാത്രങ്ങളെ അനശ്വരമാക്കിയത്.
Friday, July 10, 2009
മോഹന്‍ലാല്‍ ഇനി ലഫ്റ്റനന്‍റ് കേണല്‍
Posted by www.99orkut.com at 6:53 AM
Subscribe to:
Post Comments (Atom)
0 comments:
Post a Comment